കുമളി: സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ചെങ്കര ശങ്കരഗിരി കപ്പയില്‍ അരുണ്‍ (40) ആണ് മരിച്ചത്. മക്കളായ നന്ദു, ഗൗരി എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് സ്കൂളില്‍നിന്ന് മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോഴായിരുന്നു അപകടം. പുല്ലുമേട്-ചെങ്കര റോഡില്‍ വലിയ ഇറക്കവും കൊടുംവളവുമുള്ള ഭാഗത്ത് സ്കൂട്ടര്‍ നിയന്ത്രണംവിട്ട് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അരുണിന്റെ ഭാര്യ പ്രന്‍സി കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. നന്ദുവും ഗൗരിയും മേരികുളം സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
Content Highlights: man died in scooter accident kumali idukki
Published: 05 Aug 2025, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented