ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. തലശ്ശേരി പന്ന്യന്നൂർ സ്വദേശി സങ്കീർത്ത സുരേഷ് ആണ് മരിച്ച മലയാളി. കൂടുതൽ മലയാളികൾ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്, ഗുജറാത്ത് സ്വദേശികളാണ് തിരിച്ചറിഞ്ഞ മറ്റു രണ്ടുപേർ.
തലശ്ശേരി പന്ന്യന്നൂർ സ്വദേശി സങ്കീർത്ത സുരേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 26 വയസ്സുകാരിയായ സങ്കീർത്ത, പുതിയ ജോലിയിൽ പ്രവേശിക്കാനായി ഒമാനിൽ പോയി വിസമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ദുബായിലാണ് താമസിച്ചിരുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ജിഗ്നേഷ് ധൻജി ബായ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് മഹാലിംഗം എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞ മറ്റ് ഇന്ത്യക്കാർ. അപകടത്തിൽ മരിച്ച 13 പേരിൽ, മറ്റുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്.
റാസൽഖൈമയിലെ അൽ വത്താൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. 41 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 12 പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
Published: 25 Nov 2026, 12:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented