
മമ്പാട്: വീട്ടുകാര്‍ വിരുന്നിനു പോയ സമയം നോക്കി അകത്തു കയറിയ കുരങ്ങന്മാര്‍ പരക്കെ നാശനഷ്ടം വരുത്തി. തിരിച്ചെത്തി വാതില്‍ തുറന്ന വീട്ടുകാര്‍ക്കു നേരേയും പരാക്രമം. ഒടുവില്‍ സന്നദ്ധസേവകരെത്തി പിടികൂടി കാടു കടത്തി.
വെള്ളിയാഴ്ച വൈകീട്ട് മമ്പാട് പുള്ളിപ്പാടം മണലോടി ചിങ്ങംപറ്റ ഭാസ്‌കരന്റെ വീട്ടിലായിരുന്നു സംഭവം. വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം വീടിനകം കണ്ട് അമ്പരന്നു. അടുക്കളയില്‍ കയറിയ കുരങ്ങന്മാര്‍ അരിയുള്‍പ്പെടെയുള്ള ധാന്യങ്ങളും പലവ്യഞ്ജന സാധനങ്ങളുമെല്ലാം വലിച്ചിട്ട് നശിപ്പിച്ചിരുന്നു. ഭരണികള്‍ തുറന്നും ചാക്കുകള്‍ കീറിയുമൊക്കെയാണ് ഭക്ഷ്യധാന്യങ്ങളെല്ലാം പുറത്തെറിഞ്ഞു നശിപ്പിച്ചത്. ഈ സമയം രണ്ടു കുരങ്ങുകളാണ് അകത്തുണ്ടായിരുന്നത്. അകറ്റാന്‍ വീട്ടുകാര്‍ ശ്രമിച്ചതോടെ അവര്‍ക്കു നേരേയും തിരിഞ്ഞു. ജനലുകളെല്ലാം തുറന്നിട്ട് ഇവയെ അകറ്റാന്‍ ആവതു ശ്രമിച്ചെങ്കിലും പുറത്തുപോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വീട്ടുകാര്‍ വനം ദ്രുത കര്‍മ സംഘത്തെ അറിയിച്ചു. ഈ സമയം എത്താനാകാഞ്ഞതിനാല്‍ അവര്‍ സന്നദ്ധ സേവന രക്ഷാ സേനയായ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സില്‍ (ഇആര്‍എഫ്) വിവരം നല്‍കി. ഇആര്‍എഫ് അംഗം ഷഹബാന്‍ മമ്പാടിന്റെ നേതൃത്വത്തില്‍ രണ്ടിനേയും പിടികൂടി സമീപത്തെ കാട്ടില്‍ വിട്ടു. തെരുവു നായയെ പിടികൂടുന്നതിനായുള്ള പ്രത്യേക കൊളുത്തിട്ട വടി ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് വാനര വീരന്മാരെ പിടികൂടിയത്.
Content Highlights: Monkeys caused extensive damage to a home in Mambad, Kerala,
Published: 30 Aug 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented