കിട്ടൻകട്ടുറുമ്പിന് പനിയാണ്. രാവിലെ മുതൽ തുമ്മലും ചീറ്റലും തന്നെ! 'വൈദ്യരെ കണ്ടേക്കാം!', അവനു തോന്നി. പക്ഷേ, കുരങ്ങുണ്ണി വൈദ്യർ താമസിക്കുന്നത് കുറേ ദൂരെയാണ്. അത്രദൂരം നടക്കാനൊന്നും വയ്യ. പക്ഷേ,വേറെന്തു ചെയ്യാൻ? അവൻ പയ്യെപ്പയ്യെ നടക്കാൻ തുടങ്ങി. പെട്ടെന്ന് വലിയൊരു കാറ്റടിച്ചു. കിട്ടനും വഴിയിലെ കരിയിലകളുമെല്ലാം കാറ്റിൽ പറപറന്നു. ''ഹമ്മേ, രക്ഷിക്കണേ!'', അവൻ ഉച്ചത്തിൽ കരഞ്ഞു. പേടികാരണം അവൻ കണ്ണടച്ചുപിടിച്ചു.
'ഠപ്പ്!' പെട്ടെന്ന് കിട്ടൻ എവിടെയോ ചെന്നുവീണു. അവൻ പതുക്കെ കണ്ണുതുറന്നുനോക്കി. അപ്പോഴേക്കും കാറ്റെല്ലാം പോയിരുന്നു. ചുറ്റും നോക്കിയ കിട്ടന് ഒത്തിരി സന്തോഷമായി. എന്താണെന്നോ?
അതാ കുരങ്ങുണ്ണിവൈദ്യരുടെ വീട്!
നടന്നുക്ഷീണിപ്പിക്കാതെ തന്നെ ഇവിടെ എത്തിച്ച കാറ്റിനോട് അവൻ മനസ്സിൽ നന്ദിപറഞ്ഞു.
Content Highlights: Kittan the ant falls ill with a cold and fever., He decides to visit Kurangunni Vaidhyar, the monkey doctor.
Published: 16 Aug 2026, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented