മലപ്പുറം: ഓഗസ്റ്റ് 27,28 തീയതികളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശം. രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
'ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം.പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദ്ദേശം' മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചു.
അവധിക്കാലമായതിനാൽ ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തിൽനിന്ന് നിരവധി ആളുകൾ ഗൂഡല്ലൂർ വഴി യാത്ര ചെയ്യുന്നുണ്ട്.
Content Highlights: Malappuram District Collector advises against traveling via Gudalur on August 27 and 28., A 48-hour bandh is underway in Gudalur demanding the capture of a man-eating tiger., Travelers from Kerala heading to Ooty and Mysore should avoid this route to prevent traffic congestion.
Published: 27 Aug 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented