
ആലുവ: തോട്ടുമുഖത്ത് ഇലക്ട്രോണിക് കടയില്‍ വൻ തീപ്പിടിത്തം. ഐ ബെല്‍ എന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കെട്ടിടത്തിൽ തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശവാസികളാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് പോലീസിനെയും അഗ്നിരക്ഷാ സേനയേയും അറിയിച്ചു. തുടക്കത്തിൽ പുക ഉയരുന്നതാണ് കണ്ടെതെന്നും പിന്നീട് തീ ആളിക്കത്തിയെന്നും പ്രദേശവാസികളിലൊരാൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, അഗ്നിരക്ഷാസേനാംഗങ്ങൾക്കോ പോലീസിനോ അകത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് സാധനങ്ങള്‍ വലിയ തോതില്‍ കത്തിനശിച്ചുവെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുറത്തുനിന്ന് വെള്ളം അകത്തേക്ക് പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
Content Highlights: major fire broke out at an electronics shop in Aluva
Published: 10 Nov 2024, 04:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented