തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരേ ആഞ്ഞടിച്ച് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ്. പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശ്ശേരിയെന്ന് ജോയ് പറഞ്ഞു. മധു മുല്ലശ്ശേരി പാർട്ടി വിട്ട വിഷയത്തിൽ, സി.പി.എം. സമ്മേളനങ്ങളിൽ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കെതിരേ വിമര്‍ശനമുയർന്നിരുന്നു. ഇതിനെ തുടർന്ന് ജില്ലാ സമ്മേളനത്തിൽ സംഘടനാപ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു വി ജോയ്.
മധു മുല്ലശ്ശേരി ഒരിക്കൽ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും അമ്പതിനായിരം രൂപയുമായി തന്നെ കാണാന്‍ വന്നിരുന്നു. എന്നാൽ, പെട്ടിയെടുത്ത് ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടതെന്ന് വി.ജോയ് പറഞ്ഞു.
പാർട്ടി സമ്മേളനങ്ങളിൽ മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ട വിഷയത്തിൽ വലിയ വിമർശനമാണ് പ്രവർത്തകരിൽ നിന്ന് ഉയർന്നത്. മധു മുല്ലശ്ശേരി കഴക്കൂട്ടം വഴി പോയപ്പോള്‍ വെറുതെ ഏരിയാ സെക്രട്ടറിയുടെ കസേരയില്‍ കയറിയിരുന്നതല്ല. മധു മുല്ലശ്ശേരിയെ സെക്രട്ടറിയാക്കിയ ഉത്തരവാദിത്വത്തില്‍ നിന്ന് നേതൃത്വങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇതായിരുന്നു പ്രധാന വിമര്‍ശനം. പ്രകടമായ വിഭാഗീയതയില്ലെങ്കില്‍ പോലും വിഷയം ജില്ലയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. സംഘടനാറിപ്പോര്‍ട്ടിലും മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടുപോകുമെന്നത് അറിയുമായിരുന്നിട്ടും എന്തുകൊണ്ട് തടയാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടിയെ എന്തുകൊണ്ട് ധരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചൂടേറിയ ചർച്ചകൾ നടന്നത്. മധു മുല്ലശ്ശേരി പാര്‍ട്ടിക്കുണ്ടാക്കിയ പ്രതിസന്ധിയുടെ ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമാണ് എന്നാണ് പരക്കേ ഉയർന്ന വിമർശനം.
Content Highlights: V Joy criticizes Madhu Mullassery`s party exit, alleging bribery & accuses leadership of negligence
Published: 22 Dec 2024, 08:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented