തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഷഹനാസ് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെത്തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ലെന്നും പരാതിയിലുണ്ട്. നിബു വർഗീസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
Content Highlights: Author M.A. Shahanas files a cyberattack complaint against Rahul Mankootathil supporters for defamation and harassment. Seeking justice and safety for her family.
Published: 23 Feb 2026, 12:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented