തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിച്ച് എൽപിഎസ്ടി ഉദ്യോഗാർഥികൾ. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം.
പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ 34 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുകയാണ്. കഴിഞ്ഞ പത്ത് ദിവസമായി മരണംവരെ നിരാഹാരം കിടന്നുള്ള സമരമാണ് നടക്കുന്നത്. കഴിഞ്ഞദിവസം മണ്ണ് തിന്നും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു.
സർക്കാർ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയിരുന്നു. 2028 മെയ് 30 വരെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് സാധാരണ നിലയിലുള്ള നിയമനം നടക്കുമെന്നും സർക്കാർ വിശദീകരിക്കുന്നു.
2024-ൽ പരീക്ഷ നടന്ന് 2025 മെയ് മാസത്തിൽ റാങ്ക് ലിസ്റ്റ് വന്ന തസ്തികയാണ് എൽപിഎസ്ടി. റാങ്ക് ലിസ്റ്റ് പുറത്തുവന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പല ജില്ലകളിലെയും ആദ്യറാങ്കുകാരന് പോലും നിയമനം നൽകിയിട്ടില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. 1:25 എന്ന അനുപാതത്തിൽ സർക്കാർ സ്‌കൂളുകളിൽ മാറ്റം വരുത്താം. ഒറ്റ മന്ത്രിസഭയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാവുന്ന കാര്യമാണിത്. സർക്കാരിന് യതൊരു തരത്തിലുള്ള ബാധ്യതകളും ഈ തീരുമാനത്തിലൂടെ വരില്ല. എന്നാൽ, സാങ്കേതികത്വം പറഞ്ഞ് നിയമനങ്ങൾ ദീർഘിപ്പിക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
Content Highlights: LPST rank holders have been protesting for 34 days at the Kerala Secretariat., Protesters have resorted to hunger strikes and symbolic protests like eating grass and soil., The rank list, published in May 2025, remains valid until May 30, 2028., Candidates demand immediate appointments, citing delays despite vacancies., Government maintains that appointments are proceeding as vacancies are reported.
Published: 08 Aug 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented