തിരുവനന്തപുരം: പാചകവാതകത്തിന് വില വര്‍ധിപ്പിച്ച നടപടിയില്‍ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പ്രതിഷേധിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് കൂട്ടിയത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ഹോട്ടലുകളില്‍ വലിയ വിലക്കയറ്റത്തിന് ഇത് കാരണമാകും. വിവിധ കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന സാധാരണക്കാരുടെ കുടുംബബജറ്റ് ഈ വിലക്കയറ്റത്തോടെ കൂടുതല്‍ താളംതെറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് സബ്‌സിഡി നല്‍കിയിരുന്നു. എന്നാല്‍, രണ്ട് വര്‍ഷമായി ഇത്തരം സബ്‌സിഡികളെല്ലാം നിലച്ചിരിക്കുകയാണ്. സബ്‌സിഡി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വരെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അത് ലഭിക്കാത്ത സ്ഥിതിയാണുള്ളത്. വിലക്കയറ്റം തടയുന്നതിനൊപ്പം സബ്‌സിഡി മുറയ്ക്ക് ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാവണമെന്ന് ശ്രേയാംസ്‌കുമാര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Content Highlights: LPG cylinder price hiked; Subsidy should be made available- M.V. Shreyams Kumar
Published: 01 Mar 2023, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented