ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയായി. വിലവര്‍ധന ഇന്നുമുതല്‍ നിലവില്‍ വരും.

To advertise here,

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണ വിലയേയടക്കം ബാധിക്കാന്‍ സാധ്യയുണ്ട്.

അതേസമയം, പാചകവാതക വിലവര്‍ധനയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പുതുവര്‍ഷത്തിലെ ആദ്യസമ്മാനമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇതൊരു തുടക്കം മാത്രമാണെന്നും പരിഹസിച്ചു.