
കണ്ണൂര്‍: ഇരിട്ടി കാക്കയങ്ങാട് പന്നിക്കുവെച്ച കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചു. വയനാട്ടില്‍ നിന്നും ഡോ. അജേഷിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘമാണ് മയക്കുവെടി വെച്ചത്. പുലി കെണിയില്‍ കുടുങ്ങിയ കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നാളെ വൈകിട്ട് അഞ്ചുമണി വരെയാണ് നിരോധനാജ്ഞ. മയക്കുവെടി വെക്കാന്‍ ആവശ്യമായ നിയമനടപടികളെല്ലാം വളരെ പെട്ടെന്ന് പൂര്‍ത്തിയാതിനാല്‍ അധികം താമസം ഉണ്ടായില്ല.
ഇന്ന് രാവിലെയാണ് ഇരിട്ടി സ്വദേശി പ്രകാശന്റെ വീട്ടുപറമ്പിലെ പന്നിക്കെണിയില്‍ പുലി കുടുങ്ങിയതായുള്ള വിവരം പുറത്തുവന്നത്. പറമ്പിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. വൈകാതെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് സമീപമുള്ള വീടുകളില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും പരിസരത്തുള്ള സ്കൂളുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സണ്ണി ജോസഫ് എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ആറുകിലോമീറ്റര്‍ മാറിയാണ് ആറളം വന്യജീവി സങ്കേതമുള്ളത്. അവിടെനിന്നാണോ പുലി ഇവിടേക്ക് എത്തിപ്പെട്ടത് എന്ന് സംശയമുണ്ട്. ആദ്യമായാണ് പ്രദേശത്ത് വന്യജീവി വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കെണിയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ആയതുകൊണ്ടുതന്നെ പുലിയെ മയക്കുവെടി വെക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല എന്നാണ് വിവരം.
Content Highlights: leopard trapped pig trap in kakkayangadu kannur injunction in muzhakkunnu
Published: 06 Jan 2025, 12:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented