തിരുവനന്തപുരം: അമ്പൂരിയിൽ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെട്ട പുലിയെ പിടികൂടി. കാട്ടുവള്ളിയിൽ കുടുങ്ങിയ പുലി മയക്കുവെടിവെക്കുന്നിതിനിടയിൽ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.
അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കാട്ടുവള്ളിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. കാരിക്കുഴി സ്വദേശി ഷൈജുവിന്റെ പുരയിടത്തിലായിരുന്നു പുലി കുടുങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷൈജുവിന്റെ സുഹൃത്ത് സുരേഷിനെ പുലി ആക്രമിക്കാൻ ശ്രമിച്ചു. പിന്നിലേക്ക് വീണ് പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യ റൗണ്ട് മയക്കുവെടിവെച്ചതിന് പിന്നാലെ പുലി കൂടുതൽ അക്രമാസക്തമായി. തുടർന്ന് രണ്ടാമത്തെ മയക്കുവെടിവെച്ചപ്പോൾ പുലി വള്ളി പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട പുലി ജനവാസ മേഖലയിലേക്ക് നീങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലായി. അഗസ്ത്യാർകൂടം താഴ്വരയായ ഈ പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികളും എത്താറുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.
Content Highlights: Trapped Leopard Escapes Snare, Tranquilized and Captured in Amboori
Published: 08 Aug 2025, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented