
പുല്ലൂര്‍(കാസര്‍കോട്) : പുല്ലൂര്‍ പെരളത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. നടപടി ക്യാമറയില്‍ ഒതുക്കി വനം വകുപ്പ്. രണ്ട് ദിവസം മുന്‍പ് കേന്ദ്ര സര്‍വകലാശാല കാമ്പസിലെ ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുല്ലൂരിനടുത്ത് പെരളത്ത് ബുധനാഴ്ച വൈകിട്ട് പെരളം വടക്കേവീട് തറവാട്ടിലെ മാധവിയമ്മ പുലിയെ കണ്ടത്.
കുട്ടികള്‍ക്കൊപ്പം പറമ്പില്‍ പൂപറിക്കാന്‍ പോയ അവര്‍ പറമ്പില്‍കെട്ടിയിട്ട പശു കരയുന്നത് കണ്ട് നോക്കിയപ്പോഴാണ് പുലി ഓടിമറയുന്നത് കണ്ടത് വലുപ്പമുള്ള മഞ്ഞകലര്‍ന്ന പുള്ളികളുള്ള പുലിയെയാണ് കണ്ടതെന്ന് അവര്‍ പറയുന്നു. തലേന്നാള്‍ പെരളം ആനവാതുക്കാലിലെ പി. കുഞ്ഞിക്കണ്ണനും പുലിയോട് സാദൃശമുള്ള ജീവിയെ വയല്‍ക്കരയില്‍ കണ്ടിരുന്നു
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് എത്തി. പുലിയെ കണ്ടു എന്ന് പറയുന്ന സ്ഥലങ്ങളും സമീപത്തെ കാടുകളിലും നാട്ടുകാര്‍ക്കൊപ്പം തിരച്ചില്‍ നടത്തി. വനം വകുപ്പിനെ വിവരമറിച്ച് വ്യാഴാഴ്ച സംയുക്തമായി തിരച്ചില്‍ നടത്തുമെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. പുല്ലൂര്‍-പെരിയയില്‍ തുടര്‍ച്ചയായി വിവിധ സ്ഥലങ്ങളില്‍ പുലിയെ കണ്ടതായി പറയുന്ന സാഹചര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഡിഎഫ്ഒ കെ. അഷറഫ് പറഞ്ഞു. പുല്ലൂര്‍-പെരിയയില്‍ വിദഗ്ധസമിതി വ്യാഴാഴ്ച അടിയന്തരയോഗം വിളിക്കും. കൂട് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍വകലാശാല കാമ്പസില്‍ നിരീക്ഷണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭീതിയൊഴിയാതെ കേന്ദ്ര സര്‍വകലാശാല കാമ്പസ്
പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ പുലിയെ കണ്ടുവെന്ന് വിദ്യാര്‍ഥികളും അധ്യാപകരും. ചൊവ്വാഴ്ച സന്ധ്യയോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിനും ലൈബ്രറിക്കും സമീപത്തായാണ് പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഏറെ നാളുകളായി കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ പുലിസാന്നിധ്യമുണ്ടെന്ന വിവരം ആശങ്കപ്പെടുത്തുന്നതാണ്. സര്‍വകലാശാലയിലെ നല്ലൊരു ശതമാനം വിദ്യാര്‍ഥികളും ഹോസ്റ്റല്‍ അന്തേവാസികളാണ്. അധ്യാപകരും ജീവനക്കാരുമുള്‍പ്പെടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളുമുണ്ട്. രാത്രികാലങ്ങളില്‍ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്ന സാഹചര്യമുള്ളപ്പോള്‍ പുലിഭീതിയൊഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞദിവസം വനം വകുപ്പ് കാസര്‍കോട് ഡിവിഷനിലെ ദ്രുതപ്രതികരണ സേന സര്‍വകലാശാലയിലെത്തി പരിശോധന നടത്തിയതായും പുലി സാന്നിധ്യം കണ്ടെത്താനായില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Content Highlights: Residents near Kerala Central University’s Kasaragod campus report tiger sightings.
Published: 28 Aug 2025, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented