എൻ.ഡി.എ. സ്ഥാനാർഥി ദീപ പുഴയ്ക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി താനൂരിലെത്തിയ ടെന്നീസ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ ലിയാൻഡർ പേസ് സംസാരിക്കുന്നു

To advertise here,

*കേരളത്തിന്റെ വികസനസാധ്യതകളെക്കുറിച്ച് എന്താണ് അഭിപ്രായം

കേരളത്തിന്റെ വികസനത്തിന് ടൂറിസം സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണം. കേരളത്തിൽ മനോഹരമായ കടൽത്തീരമുണ്ട്. ടൂറിസം സാധ്യതകൾവലുതാണ്. ഇന്ത്യയുടെ ആത്മീയസംസ്‌കാരത്തെ നാം പ്രയോജനപ്പെടുത്തണം. ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തണം. നരേന്ദ്രമോദി സർക്കാർ ടൂറിസം വികസനത്തിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കേരളം അതുപയോഗപ്പെടുത്തണം.

* കേരള ജനതയേയും കേരളത്തിന്റെ കായികപാരമ്പര്യത്തേയും എങ്ങനെ കാണുന്നു

കായികമേഖലയിൽ സമ്പന്നമാണ് കേരളം. ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, ഫുട്‌ബോൾ, ക്രിക്കറ്റ് എന്നിവയിൽ കേരളം തിളങ്ങുകയാണ്. താനൂരിൽ ഫുട്‌ബോളിൽ മനസ്സുറപ്പിച്ച കുട്ടികളെയും യുവാക്കളേയും കാണാൻ കഴിഞ്ഞു.

ഇവിടുത്തെ കുട്ടികൾ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. ഇവർ ബാഴ്‌സലോണയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും അർജന്റീനയുടെയും േജഴ്‌സിയണിഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി.

* ടെന്നീസ് താരമായ താങ്കൾക്കെങ്ങനെ രാഷ്ട്രീയക്കാരനാകാൻ കഴിഞ്ഞു

മോദിജിയുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹം രാജ്യത്ത് നടപ്പാക്കുന്ന വൈവിധ്യവും പുരോഗമനാത്മകവുമായ പദ്ധതികളിലും ആകൃഷ്ടനായാണ് ഞാൻ ബി.ജെ.പി.യിലെത്തിയത്.

അദ്ദേഹത്തിന്റെ ആഹ്വാനമനുസരിച്ച് രാജ്യത്തെ യുവതലമുറയെ കായികരംഗത്തേക്കും വിവരസാങ്കേതിക വിദ്യയിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും സംരംഭകത്വത്തിലേക്കും വിദ്യാഭ്യാസത്തിലേക്കും ഉയർത്തിക്കൊണ്ടുവരാനുള്ള ദൗത്യമാണ് ഞാൻ ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് ചെയ്യാൻ കഴിയുന്നതെന്താണ്

രാജ്യത്തുള്ള മറ്റ് ബിസിനസ് ഹബ്ബുകളുമായി റോഡ് മാർഗവും അല്ലാതെയും സൗകര്യമൊരുക്കി കേരളത്തിലെ യുവസംരംഭകർക്ക് ബന്ധപ്പെടാനും വ്യവസായങ്ങളും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കാനുമുള്ള സാഹചര്യമൊരുക്കും. ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ തീരദേശത്തെ യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും സാമ്പത്തികമായി വളരാനാകും.

* തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ പ്രതീക്ഷ

പാർട്ടി പ്രവർത്തകരുടെ മുഖത്തുള്ള സന്തോഷവും ആവേശവും കൂടുതൽ പ്രതീക്ഷനൽകുന്നു. വലിയ മുന്നേറ്റമുണ്ടാക്കും. ആത്മവിശ്വാസമുണ്ട്.