ഇ.പി.ജയരാജൻ
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ഷര്‍ട്ടും പാന്റും ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം തുടരുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.
എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വര്‍ധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവര്‍ക്കുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.
കേരള സര്‍ക്കാര്‍ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്. അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്. അതിനെ കുറിച്ച് ആദ്യം കോണ്‍ഗ്രസ് പഠിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത്...നല്ല ഷര്‍ട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്' ജയരാജന്‍ പറഞ്ഞു.
Content Highlights: ldf convener ep jayarajan about congress black flag strike-women dressing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..