
കോഴിക്കോട്: സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ ആരോപണ വിധേയയായ ടി. വീണയ്ക്ക് പങ്കാളിത്തമുള്ള രണ്ടാമത്തെ കമ്പനിയെന്ന് ഇ.ഡി. കണ്ടെത്തിയ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ ഓഫീസ് പന്തീരാങ്കാവ് പൂളേങ്കര അങ്ങാടിയിലെ കെട്ടിടത്തിൽ. ബൈത്തുൽ മുബാറക് ബിൽഡിങ് എന്ന കെട്ടിടത്തിൽ ഒന്നാംനിലയിലെ ഒരു മുറിയുടെ ചുമരിൽ ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന് കടലാസിൽ പ്രിന്റ് എടുത്ത് പതിച്ചിട്ടുണ്ട്. ജി.എസ്.ടി. നന്പറും കാണിച്ചിട്ടുണ്ട്.
കൃത്യമായി വാടക നൽകുന്നുണ്ടെങ്കിലും ഓഫീസ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. കോഴിക്കോട്ടെ ഒരു ഡോക്ടറാണ് മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യംചെയ്യുന്ന കന്പനിയാണെന്നു പറഞ്ഞ് ഈ കെട്ടിടം വാടകയ്ക്കെടുത്തത്. സ്ഥാപനം തുടങ്ങിയ അന്നുമുതൽ ചുമരിൽ കടലാസിൽപ്പതിച്ച പേര് മാത്രമാണുള്ളത്.
ബോർഡ് കണ്ടെത്തിയെങ്കിലും രജിസ്ട്രാർ ഓഫ് കമ്പനീസിൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭ്യമല്ല. പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ വീണയുടെ ആസ്തിയുടെ കൂട്ടത്തിൽ ലേക്കർ ഇന്ത്യ കോർപ്പറേഷൻ കാണിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ലേക്കർ ഇന്ത്യയിൽ വീണയുടെ ആസ്തിയായി കാണിച്ചത്. സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ലേക്കർ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള 15,57,414 രൂപ കഴിഞ്ഞമാസം ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് വീണയ്ക്ക് ഇങ്ങനെ ഒരു കന്പനിയുള്ളതായി വിവരം പുറത്തുവരുന്നത്.
Content Highlights: ED freezes Rs 15,57,414 in Laker India Corporation's bank account., Laker India is the second company linked to T. Veena investigated in the CMRL-Exalogic case., The Kozhikode Pantheerankavu office exists only as a paper print on a wall., T. Veena declared Rs 10 lakh assets in Laker India during the 2021 election affidavit.
Published: 20 Aug 2026, 06:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented