
കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷനകത്തും പുറത്തും ഭിക്ഷാടനക്കാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ നാട്ടുകാർക്കും പരിക്കേറ്റു.
ഞായറാഴ്ച വൈകീട്ടാണ് ഭിക്ഷാടനമാഫിയയിലുള്ളവർ പരസ്പരം ഏറ്റുമുട്ടിയത്. മദ്യപിച്ച് അക്രമാസക്തനായ ഇതര സംസ്ഥാനക്കാരനെക്കണ്ട് പേടിച്ചോടിയത് നിരവധി യാത്രക്കാരാണ്. അന്ധതയുടെ മറവിൽ കൈയിലുണ്ടായിരുന്ന വടി വീശിയാണ് ഇയാൾ അക്രമസ്വഭാവം കാണിച്ചത്.
അക്രമം തടയാൻ എത്തിയ നാട്ടുകാർക്ക് നേരരേയും ഇയാൾ അക്രമം അഴിച്ചുവിട്ടു. സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസാണ് ഭിക്ഷാടകരെ തുരത്തിയത്. കംഫർട്ട് സ്റ്റേഷൻ കരാറെടുത്ത ആളോട് സ്റ്റേഷനിലെത്താൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ ഭിക്ഷാടന മാഫിയയുടേയും സമൂഹവിരുദ്ധരുടേയും താവളമാണ്.
പരിക്കുപറ്റിയ നാട്ടുകാർ പോലീസിനും പഞ്ചായത്തിനും പരാതി നൽകുമെന്ന് അറിയിച്ചു. കരാറുകാരൻ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ് ഭിക്ഷാടന മാഫിയയ്ക്ക് മറിച്ചുവിറ്റതായാണ് നാട്ടുകാരുടെ ആരോപണം. ഭിക്ഷാടകരുടേയും സാമൂഹവിരുദ്ധരുടേയും താവളമായി കംഫർട്ട്സ്റ്റേഷൻ മാറിയതിനാൽ യാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
Content Highlights: Violent clash between beggars at Kuttippuram bus stand`s comfort station injures locals trying to intervene. Police cleared the area.
Published: 09 Feb 2026, 07:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented