ഇടുക്കി: കുട്ടിക്കാനത്തിന് സമീപം തട്ടത്തിക്കാനത്ത് കയത്തിൽ വീണ സഞ്ചാരി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി കുളിക്കുന്നതിനായി കയത്തിൽ ഇറങ്ങിയ മഹേഷ് വെള്ളത്തിൽ വീണുപോകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. ബിനുകുമാർ, സീനിയർ ഫയർ ഓഫീസർമാരായ പി.എസ്. സനൽ, പി.കെ. സന്തോഷ്, ജി. എസ്. ആനന്ദ്, വി. ആർ. അരുൺകുമാർ, അൻഷാദ്.എ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി മഹേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്ന സമയത്ത് മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഹേഷും സുഹൃത്തും സമീപത്തുള്ള ഒരു ഹോം സ്റ്റേയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മരിച്ചയാളുടെ പേര് പോലീസിന് ലഭിച്ചത്. എന്നാൽ, ഒപ്പമുണ്ടായിരുന്ന ആൾ ഓടിപ്പോയതിനാൽ മരിച്ച മഹേഷിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ, പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മരിച്ച മഹേഷിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: A tourist tragically drowned in a Kuttikkanam pool. His companion fled the scene with their vehicle. Police are investigating the incident in Idukki.
Published: 02 Nov 2025, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented