കുറ്റ്യാടി: കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരാണ് സംഭവം. പ്രചാരണ ബോർഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവസ്ഥലത്ത് സ്ഫോടനസാമഗ്രികളുടെ അവശിഷ്ടങ്ങളുമുണ്ട്.

To advertise here,

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിൻ്റെ വീടിനെതിരെ ബോംബെറിഞ്ഞ പ്രദേശമാണിത്. സ്ഥലത്ത് വൻ തോതിലുള്ള ബോംബ് ശേഖരമുണ്ടെന്നും പോലീസ് അടിയന്തിര ഇടപെടൽ നടത്തണമെന്നും നേരത്തെ യുഡിഎഫ് ആവശ്യപെട്ടിരുന്നു.