കൂത്തുപറമ്പ്: മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിൽ വള്ളിൽ ഹൗസിൽ സി.പ്രേമി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. മാർച്ച് എട്ടിന് നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന് പരിസരവാസികളെ ക്ഷണിക്കാനായി പോകുകയായിരുന്നു ഇരുവരും. വീട്ടിൽനിന്ന് ഇറങ്ങി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയെയും ഭർത്താവ് അച്യുതനെയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല. കോട്ടയം തള്ളോട്ടെ പരേതനായ നന്ത്യത്ത് കുമാരന്റയും ചെവിടിയൻ ദേവൂട്ടിയുടെയും മകളാണ് പ്രേമി. മക്കൾ: മിഥുൻ, അതുൽ. സഹോദരങ്ങൾ: ശോഭ, ദിനേശൻ (സി.പി.എം. കോട്ടയം അങ്ങാടി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഷൈബ.
Content Highlights: A 56-year-old woman, C. Premi, died in a car accident in Kuthuparamba., The incident occurred on Friday morning as she and her husband were inviting people to their son's wedding., Her husband, Achuthan, sustained injuries in the accident., The car was reportedly traveling from Kuthuparamba towards Mattannur.
Published: 28 Feb 2026, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented