കുമളി:  തേക്കടി തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 17 വയസുകാരനെ കാണാതായി. കുമളി മന്നക്കുടി സ്വദേശി അര്‍ജുനെയാണ് കാണാതായത്. തിരച്ചില്‍ നടത്തി വരികയാണ്.

To advertise here,

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ ഭാഗത്തായി കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് അര്‍ജുന്‍.

ഇന്നലെ വൈകിട്ടാണ് അര്‍ജുനും സുഹൃത്തുക്കളും ഇവിടെ കുളിക്കാനെത്തിയത്. പിന്നീട് അര്‍ജുനെ കാണാതായി. എന്നാല്‍ ഇക്കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോടും പറയാതെ മറച്ചുവച്ചു എന്നാണ് വിവരം. 

ഇന്ന് രാവിലെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അര്‍ജുനെ തടാകത്തില്‍ കുളിക്കാന്‍ പോയതിനു ശേഷമാണ് കാണാതായതെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. പിന്നീടാണ് തടാകത്തില്‍ തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്.