
മര്‍ദനമേറ്റ ബിജുകുമാര്‍, മര്‍ദിച്ച ബസ് ഡ്രൈവര്‍ പി. അനൂപ് | Photo: Screengrab/ MBI News
വെഞ്ഞാറമൂട്: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യാത്രക്കാരായ അച്ഛനെയും മകളെയും മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാവിലെ വെഞ്ഞാറമൂട് ജംഗ്ഷനിലാണ് സംഭവം. റസല്‍പുരം സ്വദേശി ബിജുകുമാറിനെയും മകളെയും പത്തനാപുരം ഡിപ്പോയിലെ ആര്‍പിഎം 464 ബസിലെ ഡ്രൈവര്‍ പി. അനൂപാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
തമ്പാനൂരില്‍നിന്ന് പത്തനംതിട്ട ബസില്‍ വെഞ്ഞാറമൂടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബിജുകുമാറും ഭാര്യയും മകളും. ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. വെഞ്ഞാറമൂട് ജംഗ്ഷനിലായിരുന്നു. എന്നാല്‍ ബസ് ഇവിടെ എത്തിയപ്പോള്‍ കണ്ടക്ടര്‍ ബെല്ലടിച്ചെങ്കിലും ഡ്രൈവര്‍ അവിടെ നിര്‍ത്തിയില്ല. തൊട്ടപ്പുറത്ത് സ്‌കൂള്‍ ജംഗ്ഷനിലാണ് പിന്നീട് ബസ് നിര്‍ത്തിയത്.
ഇതോടെ ബസില്‍നിന്ന് ഇറങ്ങിയ ബിജു കുമാര്‍, കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും ബസ് നിര്‍ത്താതിരുന്നതെന്തെന്ന് ഡ്രൈവറോട് ചോദിച്ചു. ഇതില്‍ പ്രകോപിതനായ അനൂപ് ബസില്‍ നിന്ന് ഇറങ്ങി ബിജുകുമാറിന്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയായിരുന്നു. അച്ഛനെ മര്‍ദിക്കുന്നതു കണ്ട് ഓടിയെത്തിയ മകളെ അനൂപ് തള്ളിമാറ്റുകയും ചെയ്തു. ഇതുകണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ അനൂപ് അവിടെനിന്ന് ബസുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിജുകുമാറും കുടുംബവും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി.
Content Highlights: A KSRTC driver allegedly assaulted a father and daughter on the road in Venjaramoodu, Kerala, after they questioned him for not stopping the bus at their designated stop
Published: 30 Sept 2025, 07:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented