കാഞ്ഞങ്ങാട്: കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തോമാപുരം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപിക മിനിമോൾ സേവ്യക്കാണ് ദുരനുഭവമുണ്ടായത്. ബന്തടുക്കയിൽനിന്ന് ഓടയഞ്ചാൽ വഴി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസാണ് നിർത്താതെ പോയത്. രാവിലെ 7.15 ഓടെയാണ് ബസ് കല്ലഞ്ചിറയിലെത്തിയത്. ഇവിടെനിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ചിറ്റാരിക്കാൽ തോമാപുരത്തേക്ക്.
സ്പെഷ്യൽ ക്ലാസ് വെച്ചതിനാൽ എട്ടുമണിക്ക് തന്നെയെത്തണമെന്നതിനാൽ അധ്യാപികയ്ക്ക് സ്പെഷ്യൽ വാഹനമാക്കി പോകേണ്ടിവന്നു. തിങ്കളാഴ്ച സ്വകാര്യ ബസ് സമരം കൂടിയായിരുന്നു. അതിരാവിലെയായതിനാൽ ബസിൽ തിരക്ക് കുറവായിരുന്നു. തനിക്കുണ്ടായ മാനസികപ്രയാസവും സാമ്പത്തികനഷ്ടവും കാണിച്ച് മിനിമോൾ മന്ത്രി സി.പി. ജോണിന് പരാതി നൽകുകയായിരുന്നു. മികവാർന്ന ടൂറിസം ബജറ്റ് പ്രവർത്തനത്തിന് കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് പുരസ്കാരം നൽകാനെത്തിയപ്പോഴാണ് പരാതി നൽകിയത്.
Content Highlights: KSRTC bus failed to stop for a teacher at Kallanchira despite signaling., Teacher was forced to arrange private transport to reach school on time., Incident occurred during a private bus strike, adding to travel difficulties., Transport Minister CP John ordered an official investigation into the matter., Complaint was submitted during the Kanhangad depot award ceremony.
Published: 08 Jul 2026, 07:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented