തിരുവനന്തപുരം: ഇതുവരെ പിരിച്ച സർച്ചാർജ് എത്രയെന്ന റെഗുലേറ്ററി കമ്മിഷന്റെ ചോദ്യത്തിന് മറുപടിയില്ലാതെ കെഎസ്ഇബി. എത്രരൂപയ്ക്ക് വൈദ്യുതി അധികം വാങ്ങേണ്ടിവന്നെന്ന ചോദ്യത്തിനും മറുപടി കിട്ടിയില്ല. നിർണായക വിവരം നൽകാത്തതിന് കെഎസ്ഇബിയെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു.
വൈദ്യുതി സർച്ചാർജിന്റെ പരിധി ഒഴിവാക്കണമെന്ന സർക്കാരിന്റെ പ്രത്യേക നിർദേശത്തിന്മേൽ നടന്ന തെളിവെടുപ്പിലാണ് വിമർശനം. ഉദ്യോഗസ്ഥർക്കു പകരം അഭിഭാഷകനെയാണ് കമ്പനിയുടെ നിലപാട് അറിയിക്കാൻ കെഎസ്ഇബി നിയോഗിച്ചത്.
നിലവിൽ മാസം 10 പൈസയിൽക്കൂടുതൽ സർച്ചാർജ് ചുമത്താൻ പാടില്ലെന്ന് റെഗുലേറ്ററി കമ്മിഷന്റെ നിർദേശമുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിന് വൈദ്യുതിമേഖലയുമായി ബന്ധപ്പെടുത്തി കൂടുതൽ കടമെടുക്കുന്നത് അനുവദിക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രസർക്കാരാണ് പരിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ഇക്കാര്യം തീരുമാനിക്കാൻ പ്രത്യേക അധികാരം വിനിയോഗിച്ച് കമ്മിഷന് നിർദേശം നൽകുകയും ചെയ്തു.
ഇതിന്മേലാണ് ഓൺലൈനായി തെളിവെടുപ്പ് നടന്നത്. പരിധിയില്ലാതെ സർച്ചാർജ് ചുമത്തുന്നതിനെ തെളിവെടുപ്പിൽ പങ്കെടുത്ത വിവിധവിഭാഗം ഉത്പാദകരുടെ പ്രതിനിധികൾ എതിർത്തു. സർക്കാർനിർദേശം അംഗീകരിച്ച് സർച്ചാർജിന്റെ പരിധി ഒഴിവാക്കി കമ്മിഷൻ തീരുമാനമെടുക്കാനാണ് സാധ്യത.
Content Highlights: KSEB criticized by Regulatory Commission for not providing details on electricity surcharge collection and extra power purchase costs. Learn more.
Published: 24 Dec 2025, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented