
തിരുവനന്തപുരം: ഡി.സി.സി. പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയ്ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയ കെപിസിസി മുൻ ജനറൽ സെക്രട്ടറിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. പാർട്ടി മുതിർന്ന നേതാവായ കെ.ശിവദാസൻ നായർക്കും കെ.പി.അനിൽ കുമാറിനുമെതിരേയാണ് കെ.പി.സി.സി. കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
പരസ്യ പ്രതികരണം നടത്തിയതിന് ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായുള്ള അറിയിപ്പും മതിയായ കാരണങ്ങളുണ്ടെങ്കിൽ 7 ദിവസത്തിനുള്ള രേഖാമൂലം സമർപ്പിക്കണമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.
നിശ്ചിത സമയപരിധിക്കുള്ളിൽ രേഖാമൂലമുള്ള വിശദീകരണം ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Content Highlights:: KPCC send show cause to KP Anilkumar and Sivadasan Nair
Published: 30 Aug 2021, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented