ആലപ്പുഴ: ക്ഷേത്രങ്ങളിൽ ബി.ജെ.പി. അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല. രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിൽക്കേണ്ടിടത്തു നിൽക്കണം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ വഴിക്കു പോകണം. സി.പി.എമ്മിൽനിന്നു ക്ഷേത്രഭരണം പിടിച്ചെടുത്ത് ബി.ജെ.പിക്കു നൽകാനുള്ള ഉദ്ദേശ്യം ഹൈന്ദവ സംഘടനകൾക്കില്ലെന്നും ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ അഴിമതിയും കെടുകാര്യസ്ഥതയും മൂടിവെക്കാനാണ്. ഹിന്ദു സംഘടനകളെ ക്ഷേത്രസങ്കേതങ്ങളിൽ നിന്നകറ്റി ക്ഷേത്രങ്ങളെ മാർക്സിസ്റ്റ് പാർട്ടിയുടെ കീഴിലാക്കാനുള്ള ശ്രമമാണിത്. ക്ഷേത്ര സംസ്കാരത്തെയും വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള നീക്കമാണിതെന്നും ആരോപിച്ചു.
ഇതിനെതിരേ 28-നും 29-നും തിരുവനന്തപുരത്ത് ഹിന്ദുനേതൃയോഗം ചേർന്ന് സമരപരിപാടികൾ ആസൂത്രണം ചെയ്യും. സംഘടനയുടെ ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന കമ്മിറ്റിയംഗം ജി. ശശികുമാർ, ജില്ലാ പ്രസിഡൻറ് ജിനു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: kp sasikala against politics in temples including bjp
Published: 27 Oct 2023, 07:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented