കളമശ്ശേരി: വിനോദയാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധയേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഡിസ്ചാര്‍ജ് ചെയ്തു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യതീരം സ്പെഷ്യല്‍ സ്‌കൂളില്‍നിന്ന് എറണാകുളത്തേക്കു വിനോദയാത്രയ്ക്കു വന്ന കുട്ടികളും  അനുഗമിച്ച കെയര്‍ടേക്കര്‍മാരും ഉള്‍പ്പെടെ 85 പേരാണ്  മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

To advertise here,

ആകെ 104 പേരാണു സംഘത്തിലുണ്ടായിരുന്നത്. സംഘാംഗങ്ങളെ ഡിസ്ചാര്‍ജ് ചെയ്തതോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങി. മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍നിന്ന് നല്‍കിയ ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.