കോഴിക്കോട്: കോഴിക്കോട് നൂറാംതോട് ചാമുണ്ടിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശിയായ ജിത്തിനാണ് കൊല്ലപ്പെട്ടത്. ജിതിന്റെ സഹോദരൻ ജിബിനും സുഹൃത്ത് സുരേഷിനും കത്തിക്കുത്തിൽ പരിക്കുണ്ട്. സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് കൊണ്ട് പോയത്. വഴി മധ്യേയാണ് ജിതിൻ മരണത്തിന് കീഴടങ്ങിയത്.ബിജു എന്നയാളാണ് വാക്ക് തർക്കത്തെത്തുടർന്ന് കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് പ്രാഥമിക വിവരം. കോടഞ്ചേരി പോലീസ് സ്ഥലത്തു പരിശോധന നടത്തി.

To advertise here,