കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്.യു. സംഘർഷം. കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ കാണാൻ എത്തിയ യൂണിയൻ വൈസ് ചെയർപേഴ്സൺ ഗോപികയ്ക്ക് കെ.എസ്.യു. അക്രമത്തിൽ പരിക്കേറ്റു. ഗോപികയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സച്ചിൻ ദേവ് എം.എൽ.എ. പങ്കെടുക്കുന്ന കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിലേക്കും കെ.എസ്. യു. പ്രവർത്തകർ ഉപരോധവുമായി എത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

To advertise here,

ബുധനാഴ്ച രാത്രി കെ.എസ്. യു. വിദ്യാർത്ഥികളെ എസ്.എഫ്.ഐ. പ്രവർത്തകർ  മർദ്ദിച്ചതാണ് സംഘർഷങ്ങളുടെ തുടക്കമെന്നാണ് സൂചന. ബുധനാഴ്ച രാത്രി ക്യാമ്പസിൽ ഇരിക്കുകയായിരുന്ന ഒന്നാം വർഷ വിദ്യാർഥി അമൽ ജോസഫിനെയാണ് മർദ്ദിച്ചത്. എസ്.എഫ്. ഐ. യൂണിയൻ ജനറൽ സെക്രട്ടറി ഹൃതിക്കിന്റെയും ആസിഫിന്റെയും നേതൃത്വത്തിലാണ്  മർദ്ദനം എന്നായിരുന്നു ആരോപണം. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകുകയും രണ്ട് പ്രവർത്തകർക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.