കോഴിക്കോട്: വിദ്യാര്‍ഥിനിയെ ബസ് സ്‌റ്റോപ്പില്‍ ഇറക്കാതിരുന്ന സ്വകാര്യ ബസ്സിന് ട്രാഫിക് പോലീസ് പിഴ ചുമത്തി. താമരശ്ശേരി -നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ എന്ന ബസ്സിനാണ് പിഴ ചുമത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.
താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നും ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങാനായി ബസ്സില്‍ കയറിയ താമരശ്ശേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്‍ നിര്‍ത്താല്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ രണ്ടു കിലോമീറ്റര്‍ അകലെ കുടുക്കില്‍ ഉമ്മരം സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു.
ഇവിടെ നിന്നും ആളൊയിഞ്ഞ പ്രദേശത്തുകൂടെ തിരികെ നടന്ന് വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി ബന്ധുവിനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ബസ്സിന് പിഴ ചുമത്തിയതായും, ഡ്രൈവര്‍ക്ക് താക്കീത് നല്‍കിയതായും ട്രാഫിക് എസ്‌ഐ സത്യന്‍ പറഞ്ഞു.
Content Highlights: A private bus in Kozhikode was fined for refusing to stop at a bus stop, leaving a girl stranded.
Published: 11 Jun 2025, 11:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented