കണ്ണൂര്‍: കൊട്ടിയൂരില്‍ ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

ശനിയാഴ്ച അച്ഛനോടൊപ്പം കൊട്ടിയൂര്‍ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയാണ്. ഇതേത്തുടര്‍ന്ന് പുഴകളിലെല്ലാം ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ എട്ടാം തീയതി മുതലാണ് കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമായത്. രണ്ടാംശനിയാഴ്ചയായതിനാല്‍ കൊട്ടിയൂരില്‍ ശനിയാഴ്ച വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജൂലായ് നാലുവരെ നീണ്ടുനില്‍ക്കുന്ന വൈശാഖോത്സവത്തില്‍ 30 ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.