
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ | ഫോട്ടോ - ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
കോട്ടയം: ഭിന്നശേഷി അധ്യാപക നിയമന വിഷയത്തില്‍ എന്‍എസ്എസിന് ലഭിച്ച വിധി ക്രൈസ്തവ സഭകള്‍ക്കും നല്കാന് സര്‍ക്കാര്‍ മടിക്കേണ്ട കാര്യമില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക സഭയ്ക്കുണ്ട്. എന്‍എസ്എസിന് ലഭിച്ച ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണം. അതുപോലെ ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പ് ഹൗസില്‍ കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കല്‍ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിനിഷേധമുണ്ടെങ്കില് സഭ ഒന്നിച്ചുനില്‍ക്കും. ഭിന്നശേഷി നിയമനത്തില്‍ സര്‍ക്കാര്‍ നിലവില്‍ കൈക്കൊണ്ട തീരുമാനം ആശ്വാസകരമല്ല. എന്‍എസ്എസിന് ലഭിച്ചതുപോലെ ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണം. സര്‍ക്കാരിന്റേത് ബോധപൂര്‍വമായ കടന്നുകയറ്റമാണ്. നിയമവ്യവഹാരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സമരം തങ്ങളുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകാലമായി ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഗൗരവമായി കാണുന്നുവെന്നും പള്ളുരുത്തി സ്കൂളില്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലടക്കം ക്രൈസ്തവ സഭ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായി.
Content Highlights: Demand for Justice in Differently-Abled Teacher Appointments
Published: 15 Oct 2025, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented