തലയോലപ്പറമ്പ് (കോട്ടയം): തമിഴ്നാട് തഞ്ചാവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തലയോലപ്പറമ്പ് ഇടവട്ടം സ്വദേശി മരിച്ചു. ഇടവട്ടം രാഗരശ്മിയില്‍ പരേതനായ മുരളീധരന്‍പിള്ളയുടെ മകന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തഞ്ചാവൂര്‍ നാഗപട്ടണം റീജണല്‍ ഓഫീസിലെ ജീവനക്കാരന് എം. രാഹുല്‍ (36) ആണ് മരിച്ചത്.
തിങ്കളാഴ്ച ജോലിക്കുശേഷം സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെ രാത്രി ഒന്‍പതിനായിരുന്നു അപകടം. റോഡില്‍ തലയടിച്ചുവീണ രാഹുലിനെ തമിഴ്നാട് പോലീസെത്തി തിരുവാരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാഹുലിന്റെ ലൈസന്‍സില്‍നിന്ന് വിലാസം കണ്ടെത്തി ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
ചൊവ്വാഴ്ച ഇടവട്ടത്തെ വീട്ടിലേക്ക് വരാനിരിക്കേയായിരുന്നു അപകടം. അമ്മ: കൃഷ്ണകുമാരി. ഭാര്യ: പൂര്‍ണിമാ മോഹന്‍ (ആലപ്പുഴ ചെക്കിടിക്കാവ് എടത്വാ കാര്‍ത്തിക കുടുംബാംഗം) മകന്: ഇഷാന് കൃഷ്ണ (വെള്ളൂര്‍ ഭവന്‍സ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി).
Content Highlights: kottayam native bank employee dies in accident at thanjavur
Published: 27 Aug 2025, 07:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented