കണ്ണൂർ: കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ തീവണ്ടികൾ വൈകുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട മംഗളുരു - തിരുവനന്തപുരം എക്സ്പ്രസ്(16348) രണ്ട് മണിക്കുറിലധികം  മണിക്കൂറിലധികം വൈകി 4.26നാണ് മംഗളുരുവിൽ നിന്ന് പുറപ്പെട്ടത്. പെയർ(ജോഡി) ട്രെയിനായ മുംബൈ -മംഗളുരു മത്സ്യഗന്ധ എക്സ്പ്രസ് വൈകിയതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു.

To advertise here,

ജോഡി വണ്ടികളുടെ വരവ് വൈകിയതിനെ തുടർന്ന് മംഗളുരു - ഗോവ മെമു , മംഗളുരു ജംഗ്ഷൻ - മുംബൈ സൂപ്പർ ഫാസ്റ്റ് , മുരുഡേശ്വർ - ബംഗളുരു ഉൾപ്പെടെയുള്ള തീവണ്ടികൾ രണ്ടു മണിക്കുറിലധികം വൈകി ഓടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.