പയ്യന്നൂർ: കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. കേരളത്തിൽനിന്നുള്ള തീവണ്ടികൾ നിലവിലുള്ളതിനേക്കാൾ ’വൈകി’ ഓടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററാണ് കൊങ്കൺപാതയിലെ വേഗം. മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. വണ്ടിസമയം തെറ്റില്ലാതെ അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻ.ടി.ഇ.എസ്.) പിന്തുടരണമെന്ന് റെയിൽവേ അറിയിച്ചു.
കൊങ്കൺ സമയമാറ്റം
- തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. എറണാകുളം ജങ്‌ഷൻ ഉച്ചയ്ക്ക് 1.10. ഷൊർണൂർ- വൈകിട്ട് 4.20. കോഴിക്കോട്-വൈകിട്ട് ആറ്. കണ്ണൂർ-7.32 (നിലവിൽ എറണാകുളം ജങ്‌ഷൻ ഉച്ചയ്ക്ക് 1.10. ഷൊർണൂർ- വൈകീട്ട് 3.40. കോഴിക്കോട്- വൈകിട്ട് 5.05. കണ്ണൂർ- 6.37.)
- ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345): മംഗളൂരു ജങ്‌ഷൻ -പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15. എറണാകുളം-12.20, രാത്രി 6.10-ന് തിരുവനന്തപുരം (നിലവിൽ മംഗളൂരു -പുലർച്ചെ 5.45. കണ്ണൂർ-8.07. കോഴിക്കോട് 9.40. ഷൊർണൂർ 12.00. എറണാകുളം-2.10. രാത്രി 7.35-ന് തിരുവനന്തപുരം)
- എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617)-എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും. (നിലവിൽ രാവിലെ 10.30-ആണ്).
- നിസാമുദ്ദീൻ-എറണാകുളം മംഗള (12618). രാത്രി 10.35-ന് മംഗളൂരു ജങ്‌ഷൻ. ഷൊർണൂർ പുലർച്ചെ-4.10. എറണാകുളം-7.30. (നിലവിൽ മംഗളൂരു-രാത്രി 11.35, ഷൊർണൂർ-പുലർച്ചെ 5.15. എറണാകുളം-8.00)
പുറപ്പെടുന്ന സമയം മാറും
- എറണാകുളം ജങ്‌ഷൻ -അജ്മീർ മരുസാഗർ എക്സ്‌പ്രസ് (12977): രാത്രി 10.25-ന് പുറപ്പെടും (നിലവിൽ വൈകിട്ട് 6.50).
- എറണാകുളം ജങ്‌ഷൻ-പുണെ (22149): രാവിലെ 5.15-ന് പുറപ്പെടും (നിലവിൽ പുലർച്ചെ 2.15-ന്).
- തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (12431): രാത്രി 7.15-ന് പുറപ്പെടും. (നിലവിൽ ഉച്ചയ്ക്ക് 2.40-ന്).
- എറണാകുളം ജങ്‌ഷൻ- ഓഖ എക്സ്‌പ്രസ് (16338): രാത്രി 10.25-ന് പുറപ്പെടും (നിലവിൽ രാത്രി 8.25-ന്).
- തിരുവനന്തപുരം നോർത്ത്-ചണ്ഡീഗഢ് സമ്പർക്കക്രാന്തി (12217): രാവിലെ 9.10-ന് പുറപ്പെടും (നിലവിൽ പുലർച്ചെ 4.50-ന്).
Content Highlights: Konkan Railway monsoon timetable ends on October 20; revised non-monsoon train timings take effect from October 21. Trains running through the Konkan route, including Mangala, Netravati, and Rajdhani Express, will feature major timing changes. Maximum train speed on the Konkan route increases from monsoon limits (40-75 km/h) to standard speeds of 110-120 km/h. Departure times for key Kerala-origin trains like Marusagar, Pune Express, Sampark Kranti, and Okha Express have been rescheduled. Passengers are advised by Indian Railways to track live train schedules via the National Train Enquiry System (NTES).
Published: 09 Oct 2026, 04:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented