
തിരുവനന്തപുരം: മൺസൂൺകാല ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കൺ വഴിയുള്ള സമയക്രമം പുതുക്കി റെയിൽവേ. ജൂൺ 15 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. എറണാകുളം ജങ്ഷൻ-പുണെ സൂപ്പർഫാസ്റ്റ്, എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10). തിരുനെൽവേലി-ഹാപ്പ, തിരുനെൽവേലി-ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00). തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ലോക്മാന്യ തിലക് ഗരീബ്‌രഥ്-9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45). തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഇന്ദോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).
എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജങ്ഷൻ-മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.
തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-നും (നിലവിലെ സമയം-19.15) എറണാകുളം ജങ്ഷൻ-അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-നും (നിലവിലെ സമയം-20.25) തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-നും (നിലവിലെ സമയം-00.50) പുറപ്പെടും.
Content Highlights: Revised Konkan Railway timetable effective June 15. Check updated departure times
Published: 11 Jun 2025, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented