കൊച്ചി: കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഞായറാഴ്ച നിലവില്‍ വരും. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍നിന്ന് 26 തീവണ്ടികളാണ് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. സമയമാറ്റം ഒക്ടോബര്‍ 20 വരെ തുടരും.
ഉച്ചയ്ക്ക് 1.25-ന് എറണാകുളം സൗത്തില്‍നിന്ന് പുറപ്പെടാറുള്ള ഡല്‍ഹി നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (12617) രാവിലെ 10.30-നാകും ഇനിമുതല്‍ യാത്ര തുടങ്ങുക. രാവിലെ 5.15-ന് പോകാറുള്ള എറണാകുളം സൗത്ത്-പുണെ എക്‌സ്പ്രസ് (22149) പുലര്‍ച്ചെ 2.15-ന് പുറപ്പെടും. ഞായറാഴ്ച തോറുമുള്ള എറണാകുളം സൗത്ത്-അജ്മേര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) രാത്രി 8.20-ന് പകരം സന്ധ്യയ്ക്ക് 6.50-ന് പുറപ്പെടും.
സൗത്ത് വഴി കടന്നുപോകുന്ന വിവിധ ട്രെയിനുകളുടെ സമയമാറ്റം ചുവടെ. പഴയ സമയമാണ് ബ്രാക്കറ്റില്‍: നേത്രാവതി (16346) ഉച്ചയ്ക്ക് 1.15 (1.50), തിരുവനന്തപുരം ഡല്‍ഹി രാജധാനി (12431) വൈകീട്ട് 6.30 (രാത്രി 10.30), തിരുനെല്‍വേലി ഹംസഫര്‍ ഗാന്ധിധാം (20923) ഉച്ചയ്ക്ക് 12.55 (2.20), തിരുനെല്‍വേലി-ഹാപ്പ (19577) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-ഇന്ദോര്‍ (20931) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-പോര്‍ബന്തര്‍ (20909) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് (22659) രാവിലെ 9.40 (ഉച്ചയ്ക്ക് 12.55), കൊച്ചുവേളി- ചണ്ഡീഗഢ് (12217) രാവിലെ 9.40 (12.55), കൊച്ചുവേളി-അമൃത്സര്‍ (12483) രാവിലെ 9.40 (12.55).
Content Highlights: 26 trains from Ernakulam South & North stations via Konkan route see time changes
Published: 15 Jun 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented