
കൊല്ലം: മൈനാഗപ്പള്ളിയിൽ ഭിന്നശേഷിക്കാരനായ പത്തുവയസ്സുകാരന് പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത. കടപ്പ കുറ്റിപ്പുറം സുജാ ഭവനിൽ സുജയുടെയും ജയകൃഷ്ണന്റെയും മകൻ അക്ഷയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഞായറാഴ്ചയായിരുന്നു സംഭവം.
സുജയും ജയകൃഷ്ണനും തമ്മിൽ പിണങ്ങി കഴിയുകയാണ്. കുട്ടി അമ്മയോടൊപ്പമാണ് താമസം. ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യൽ സ്‌കൂളിലാണ് അക്ഷയ് പഠിക്കുന്നത്.
കുട്ടിയെ പൊള്ളൽ ഏൽപ്പിച്ചതാണെന്ന് പരാതി നൽകിയത് ജയകൃഷ്ണൻ ആണ്. എന്നാൽ കുട്ടി ചൂടുള്ള കഞ്ഞിവെള്ളം എടുക്കുമ്പോൾ അബദ്ധത്തിൽ ശരീരത്തിൽ വീണതാണെന്നാണ് അമ്മ സുജ നൽകിയിരിക്കുന്ന മൊഴി. ഇതുവരെ സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടില്ല.
വിശദമായി മൊഴി രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. 40 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചുത്. പിന്നീട് തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റി.
Content Highlights: A 10-year-old differently-abled boy suffered 40% burns in Mynagappally., The father alleges physical abuse, while the mother claims it was an accident involving hot rice water., The child is currently undergoing treatment at SAT Hospital, Thiruvananthapuram., Sasthamkotta police are recording statements to clarify the cause of the injury.
Published: 03 Jun 2026, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented