തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലസ്ഥാനമായ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കോടിയേരിയേക്കാള്‍ പിണറായി അന്ന് പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനായിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.

To advertise here,

വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തേ നിശ്ചയിച്ചിരുന്നതിനാല്‍ അത് മാറ്റിവയ്ക്കാന്‍ പിണറായി തയ്യാറായില്ല. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപ യാത്രയും നടത്തിയാല്‍ വിദേശ പര്യടനം പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രി ഭയന്നു.

അതുകൊണ്ടാണ് സി.പി.എമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയയപ്പ് നല്‍കിയതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.