
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണം ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കൊടകരക്കേസില്‍ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. ധര്‍മ്മരാജനും ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനാണ് കുഴല്‍പണം എത്തിച്ചത്. കേസില്‍ കെ. സുരേന്ദ്രന്‍ അടക്കം 206 സാക്ഷികള്‍ ഉണ്ട്. 21 പ്രതികള്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുമ്പോള്‍ സാക്ഷികള്‍ ചിലപ്പോ പിന്നീട് പ്രതികളായേക്കാം. സുരേന്ദ്രനെ ഉന്നംവച്ച് മുഖ്യമന്ത്രി മറുപടി പറയവേ കൂട്ടിച്ചേര്‍ത്തു.
കുഴല്‍പ്പണക്കേസിലെ വിവരങ്ങള്‍ ഇ.ഡിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡിയ്ക്ക് ഇക്കാര്യം നേരിട്ട് അന്വേഷിക്കാവുന്നതാണ്. കൊടകരക്കേസുമായി ബന്ധപ്പെട്ട് റോജി എം.ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കൊടകര കേസുമായി ബന്ധപ്പെട്ട് പണത്തിന്റെ ഉദ്ഭവം അടക്കമുള്ള കാര്യങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. അതുകൊണ്ട് ഈ കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സംസ്ഥാനം കൈമാറണമെന്ന ആവശ്യമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ റോജി എം ജോണ്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
കൊടകര കുഴല്‍പ്പണക്കേസില്‍ ഉള്‍പ്പെട്ട കോടിക്കണക്കിന് രൂപ കേരളത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും ബന്ധപ്പെട്ട കേന്ദ്ര എജന്‍സികളെ ഏല്‍പ്പിക്കാതെ ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോണ്‍ എം.എല്‍.എ സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Content Highlight: Kodakara hawala case
Published: 26 Jul 2021, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented