തിരുവനന്തപുരം: കൊച്ചുവേളിയില്‍ തിമിംഗില സ്രാവ് വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു. രാവിലെ എട്ടുമണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്റെ വലയിലാണ് തിമിംഗില സ്രാവ് കുടുങ്ങിയത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോയി. വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

To advertise here,

ഏകദേശം രണ്ടായിരം കിലോയോളം വരുമെന്നാണ് കരുതുന്നത്. വല മുറിച്ച് കൂറ്റന്‍ തിമിംഗില സ്രാവിനെ കടലിലേക്ക് ഒഴുക്കിവിടാന്‍ ശ്രമിച്ചെങ്കിലും തിരയില്‍പ്പെട്ട് മണലില്‍ ഉറച്ച് രക്ഷപ്പെടാനാകാതെ വരികയായിരുന്നു.

വൈല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും സ്രാവിനെ കടലിലേയ്ക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. വേലിയിറക്കം ആയതിനാല്‍ തന്നെ സ്രാവിനെ തിരികെ കടലിലേക്ക് വിടാനുള്ള ശ്രമം ദുഷ്‌കരമാണ്.

ബോട്ടില്‍ കെട്ടിവലിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിലുള്ള സ്രാവായതിനാല്‍ പോലീസിലും വനം വകുപ്പിലും  വിവരമറിയിച്ചിട്ടുണ്ട്.