കൊച്ചി: നഗരസഭാ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കൊച്ചി നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. 

To advertise here,

പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനമുണ്ടാകുന്നതെന്നും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരാനുമാണ് തീരുമാനം. ഒരു മാസത്തിലേറെയായി പശ്ചിമകൊച്ചി അടച്ചിട്ടിരിക്കുകയാണ്. ആലുവ മാര്‍ക്കറ്റടക്കം ജില്ലയിലെ മാര്‍ക്കറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ തുറക്കാന്‍ തീരുമാനിച്ചു. 

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 107 വയസ്സുകാരന് രോഗം ഭേദമായതാണ് കൊച്ചിയില്‍ നിന്നുളള ആശ്വാസകരമായ വാര്‍ത്ത. 

Content Highlights:Kochi Mayor Soumini Jain goes into self quarantine