പനങ്ങാട് (എറണാകുളം): ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ (33) ണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ചിരുന്നു. കിടക്കാൻ നേരം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.
മുൻപ് കഴിച്ചതിനെ തുടർന്ന് ഞണ്ട് അലർജി തിരിച്ചറിയുകയും, പിന്നീട് ഇത് ഒഴിവാക്കുകയുമായിരുന്നു. വളരെ നാളുകൾക്ക് ശേഷമാണ് ഇത് വീണ്ടും കഴിച്ചത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
പിതാവ്: പരേതനായ ജൂഡ്. മാതാവ്: അന്ന ജൂഡ്. ഭാര്യ: നിമ്മി. മകൾ: സെറാ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30-ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.
Content Highlights: A 33-year-old man from Panangad, Kochi, died after eating crab curry., The man had a previously known allergy to crab., Death occurred in a hospital while undergoing treatment for a severe allergic reaction.
Published: 05 Mar 2026, 08:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented