കോട്ടയം: ഏറ്റുമാനൂർ - എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്നും വാഗമണ്ണിലേക്ക് വിദ്യാർഥികളുമായി പോവുകയായിരുന്ന തമിഴ്‌നാട് ടൂറിസ്റ്റ് ബസ്സിലേക്ക് നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് എതിർ ദിശയിൽ നിന്നും വന്ന് ഇടിച്ചു കയറുകയായിരുന്നു. മിനി ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

To advertise here,

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ബസ്സിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് അപകടത്തിൽ നിസ്സാര പരിക്കുകളേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ലഭ്യമാക്കി. അപകടവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ആവശ്യമായ മേൽ നടപടികൾ സ്വീകരിച്ചു.