
തിരുവനന്തപുരം: ചെക്പോസ്റ്റിൽ പരിശോധനാ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി കിടന്ന എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കാട്ടാക്കട കള്ളിക്കാട് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർ ഷീൻരാജ് എന്ന ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ കണ്ടെത്തിയത്.
രണ്ടു ദിവസംമുൻപാണ് കള്ളിക്കാട് ചെക്പോസ്റ്റിലൂടെ പകൽ പരിശോധന കൂടാതെ വാഹനങ്ങൾ കടന്നുപോകുന്നത് നാട്ടുകാർ ശ്രദ്ധിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്യൂട്ടിയിലുള്ള ഷീൻരാജ് അബോധാവസ്ഥയിൽ ചെക്പോസ്റ്റ് മുറിയിലെ തറിയിൽ കിടക്കുന്നതായി കണ്ടെത്തി.
നാട്ടുകാർ ഉടൻ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഷീൻരാജ് മാത്രമാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. തുടർന്ന് അഡീ. കമ്മിഷണറുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ചെക്‌പോസ്റ്റിൽ എത്തി ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഷീൻരാജിനെ സസ്‌പെൻഡ് ചെയ്ത് വ്യാഴാഴ്ച ഉത്തരവിറങ്ങി.
Content Highlights: An excise officer named Sheenraj was found unconscious at the Kallikkad checkpost while on duty, leading to his suspension. Local residents noticed vehicles passing through the checkpost without inspection, prompting an investigation that revealed Sheenraj in an inebriated state. Following a report to higher authorities, a team led by the Neyyattinkara CI conducted a medical examination, resulting in Sheenraj's suspension on Thursday.
Published: 30 Oct 2026, 11:49 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented