കൊച്ചി : കൊച്ചിക്കാർക്ക് ചിൽ ആവാൻ ‘കൊച്ചില്ലൗട്ടു’മായി വൺ കൊച്ചി. കലയും സംഗീതവും കൈകോർക്കുന്ന വൺ കൊച്ചി ഗലേറിയ എഡി 1498 ആർട്ട് ഗാലറിയുടെ ഉദ്ഘാടനം വർണശബളമായ ചടങ്ങിൽ നടന്നു. ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഡിസ്ട്രിക്ട് എന്ന വിശേഷണമുള്ള ഗലേറിയ എ.ഡി 1498 ചിത്രകാരനും ശിൽപിയും മ്യൂസിയം ഓഫ് ഗോവ സ്ഥാപകനുമായ സുബോധ് കേർക്കറാണ് ലോഞ്ച് ചെയ്തത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ദർബാർ ഹാൾ മാതൃകയിൽ ആധുനികതയും കലയും കൗതുകവും സമന്വയിപ്പിച്ച് വൺ കൊച്ചി രൂപകൽപന ചെയ്തത് കൊച്ചി സ്വദേശിയും നിവ്യയുടെ മുൻ സൗത്ത് ഏഷ്യൻ മേധാവിയുമായ നീൽ ജോർജ് ആണ്.
എല്ലാ കലാകാരന്മാർക്കും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള വേദിയും കാൻവാസുമാണ് വൺ കൊച്ചി ആർട്ട് ഡിസ്ട്രിക്ട്. ഞങ്ങളുടെ പെർമനന്റ് ആയ ആർട്ട് ഗാലറിയിൽ എം.എഫ് ഹുസൈൻ, ആർടിസ്റ്റ് നമ്പൂതിരി, സി.എൻ കരുണാകരൻ, യൂസഫ് അറക്കൽ, അഞ്ജലി ഇള മേനോൻ എന്നിവരുടെ പ്രശസ്തമായ ആർട്ടുകൾ നിങ്ങൾക്കാസ്വദിക്കാനായി പ്രദർശിപ്പിക്കും. കൊച്ചിയിൽ ചില്ലൗട്ട് ചെയ്യാം എന്നുള്ള ആശയമായാണ് കൊച്ചില്ലൗട്ട് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആറ് ബാൻഡുകൾ ഇവിടെ പെർഫോം ചെയ്യും. ഓരോ മാസം കൂടുമ്പോഴും ഇത്തരത്തിൽ കൊച്ചില്ലൗട്ട് അവതരിപ്പിക്കാനാണ് ലക്ഷ്യംവെക്കുന്നത്. ഇതുകൂടാതെ ഒന്നരയേക്കറിലുള്ള ഈ വൺ കൊച്ചി പ്രോപ്പർട്ടിയിൽ താമസിക്കാനും വിവിധ പരിപാടികൾ നടത്താനുമുള്ള സൗകര്യവുമുണ്ട്, വൺ കൊച്ചി സ്ഥാപകനായ നീൽ ജോർജ് പറഞ്ഞു.
ആർട്ട് ഗാലറിയുടെ ലോഞ്ചിന്റെ ഭാഗമായി നടന്ന കൊച്ചില്ലൗട്ടിൽ കർണാടിക് റോക്കുമായി ജടായുവും വിനോദ് വർമ ആൻഡ് ഫ്രണ്ട്സും രാജീവ് രാജ കമ്പൈനും അതിഥികളെ ഹരം കൊള്ളിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കൊച്ചില്ലൗട്ടിൽ ഇന്ന് ആര്യ ദയാലും ചള്ളി പ്ലസ് ഇവന്റ് ഫ്ലോയും 13എഡി ബാൻഡും വേദിയിലെത്തും.
കലാകാരന്മാരായ പ്രീതി ചെല്ലപ്പൻ,ജോർജ് മാർട്ടിൻ, യാമിനി മോഹൻ,വനേസ മെയ്സ്റ്റർ,വിശാഖ് മേനോൻ,രൂപേഷ് പ്രകാശ് തുടങ്ങിയവരും കൊച്ചില്ലൗട്ടിന്റെ ഭാഗമാണ്.
Content Highlights: kochi art gallery
Published: 18 Oct 2025, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented