അരീക്കോട് (മലപ്പുറം): പി.വി അൻവറിന്റെ ആരോപണങ്ങൾ ഏറ്റുപിടിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഭാരതീയ ന്യായ സംഹിത അനുസരിച്ച് രാജ്യത്തെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ആണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഷാജി പറഞ്ഞു. മലപ്പുറം അരീക്കോട് മുസ്ലിം ലീഗ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ലയാക്കാൻ പോലീസിന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിന്റെ സഹായം ഉണ്ടായിട്ടുണ്ടെന്ന് ഷാജി പറഞ്ഞു. ആർ.എസ്.എസ് അജണ്ട മലപ്പുറത്ത് നടപ്പിലാക്കാൻ സുജിത്ത്ദാസും അജിത്കുമാറും മാത്രമല്ല സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയാണ് സുജിത്ത് ദാസ് മലപ്പുറത്തെ സംബന്ധിക്കുന്ന കണക്കുകൾ മുഴുവൻ ഉണ്ടാക്കിയത്. മോഹൻദാസിന്റെ പശ്ചാത്തലം നോക്കിയാൽ അയാൾ പിണറായിയുടെ എത്രമാത്രം സഹായിയാണെന്ന് മനസിലാവുമെന്നും ഷാജി പറഞ്ഞു.
ഇത് ചെറിയ കേസിലൊന്നും അവസാനിക്കില്ല. സുജിത്ത് ദാസിനെ വെച്ച് മോഹൻദാസും അജിത്തുമെല്ലാം ചേർന്ന് കണക്കുകളുണ്ടാക്കുന്നു. ഇതാണ് മുഖ്യമന്ത്രി വായിച്ചത്. അങ്ങ് വായിച്ച കണക്കുകളിൽ മലപ്പുറം ഇന്ത്യയിലെ ഒന്നാം നമ്പർ ക്രിമിനൽ ജില്ലയാണ്. ഈ കണക്ക് ആരാണ് ഉണ്ടാക്കിയത്? സുജിത്തും അജിത്തും ചേർന്നല്ലേ ഇതെല്ലാം ഉണ്ടാക്കിയത്? കേരളത്തിന് പുറത്ത് പത്തുരൂപ പോലും വിലയില്ലാത്ത പാർട്ടിക്ക് ദേശീയ പത്രത്തിൽ എന്തിനാണ് ഇന്റർവ്യൂ? സി.പി.എമ്മും മുസ്ലീം ലീഗുമെല്ലാം ചെറിയ പാർട്ടികളാണെന്ന കാര്യം മനസിലാക്കണ്ടേ? ഷാജി ചോദിച്ചു.
മുഖ്യമന്ത്രി എന്ന പേരുപറയാൻ പിണറായി വിജയൻ യോഗ്യനല്ല. കാരണം അതൊരു വലിയ പദവിയാണ്. ഈ രാജ്യത്തെ അധികാരത്തിന്റെ പദവിയാണ്. ആ മുഖ്യമന്ത്രി ഒരു ജില്ലയെ മാത്രം അപരവത്ക്കരിക്കുകയാണ്. അങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടാകുമോ? മുഖ്യമന്ത്രി എന്ന പദവിയോട് എന്തെങ്കിലും മര്യാദയുണ്ടെങ്കിൽ അദ്ദേഹം ഇങ്ങനെയൊരു മോശം പ്രവർത്തി ചെയ്യില്ലെന്നും ഷാജി പറഞ്ഞു.
Content Highlights: km shaji speech against pinarayi vijayan and PR controversy
Published: 05 Oct 2024, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented