തിരുവനന്തപുരം: 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. 13-ാം നമ്പർ എടുത്താൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നൊക്കെ ചിലർ പറയുന്നുണ്ടെങ്കിൽ അത്തരം അന്ധ വിശ്വാസങ്ങളൊന്നും തനിക്കില്ലെന്ന് ഷാജി പറഞ്ഞു. 13 ഒരു പാവം നമ്പറാണെന്നും ആരും എടുക്കാത്തത് കൊണ്ട് എടുത്തതാണെന്നും ഷാജി വ്യക്തമാക്കി.
'ഒമ്പതാം നമ്പർ കാർ താത്കാലികമായി അനുവദിച്ചതാണ്. ഒമ്പതായാലും 13 ആയാലും ഞാൻ ഹാപ്പിയാണ്. രണ്ട് തവണ ജയിച്ചു, ഒരു തവണ തോറ്റു. 13-ാം നമ്പർ എടുത്തിട്ടല്ലല്ലോ അങ്ങനെ സംഭവിച്ചത്. അന്ധവും കുന്തവുമായ ഒരു വിശ്വാസവും എനിക്ക് ഇല്ല. 13-ാം നമ്പർ ഞാൻ ചോദിച്ച് വാങ്ങിച്ചതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമെന്നാണ് വിശ്വാസം. എന്റെ ബുദ്ധിമുട്ടുകൾ കഴിഞ്ഞു. ഇനിയൊന്നും വരാനില്ല' ഷാജി പറഞ്ഞു.
വിപ്ലവം സൃഷ്ടിക്കാനൊന്നും അല്ല 13-ാം നമ്പർ ചോദിച്ചു വാങ്ങിയത്. അതൊരു സാധുവായി അവിടെ കിടക്കുന്നു. ആ നമ്പറിൽപോയാലും അല്ലെങ്കിലും അപകടം ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാൽ ചിലർ പറയും 13 എടുത്തിട്ടാണെന്ന്. തനിക്കതിൽ ഒരു കാര്യവും തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാർ പതിമൂന്നാം നമ്പർ ഒഴിവാക്കിയത് സംബന്ധിച്ച് തനിക്കറിയില്ലെന്നും ഷാജി വ്യക്തമാക്കി.
Content Highlights: Minister K.M. Shaji explicitly requested car number 13., He dismissed claims that the number 13 brings bad luck or difficulty.
Published: 21 May 2026, 06:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented