
തിരുവനന്തപുരം: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏത് നിമിഷവും സമൂഹവ്യാപനമുണ്ടാകാമെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ അതിതീവ്ര ജാഗ്രത വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരില്‍ കൂടുതല്‍ പേരും തലസ്ഥാന ജില്ലയിലായതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
"ക്വാറന്റീന് കേന്ദ്രങ്ങള്‍ പൂട്ടിയിട്ടില്ല. കൂടുതല്‍ സൗകര്യമുള്ള വീടുകള്‍ കിട്ടിയപ്പോള്‍ ചില ഹോട്ടലുകളും റിസോര്‍ട്ടുകളും ഒഴിവാക്കിയതാണ്. ആവശ്യമുള്ളപ്പോള്‍ എല്ലാ കേന്ദ്രങ്ങളും ഉപയോഗിക്കും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും, ഉറവിടം കണ്ടെത്താനാകാത്ത കേസുകളും കണക്കിലെടുത്ത് ആറ് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു
"സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സമ്പര്‍ക്കം വഴിയുള്ള രോഗികള്‍ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തോളമാണ്.
കേരളം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. പക്ഷെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണം. കൊവിഡ് രോഗികളുടെ മരണം തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒരു ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ മരണനിരക്കെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
content highlights: KK Shailaja On Covid 19 community spread
Published: 25 Jun 2020, 04:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented